ad
Deshabhimani

ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം; 28 മരണം, നിരവധി പേർക്ക് പരിക്ക്

china

ചൈനയിലെ ഷൂ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം |Photo: AFP

വെബ് ഡെസ്ക്

Published on Jul 09, 2026, 08:51 PM | 1 min read

ബീജിങ് : ചൈനയുടെ തെക്കുകിഴക്കൻ നഗരമായ ജിൻജിയാംഗിലെ പ്രമുഖ ഷൂ നിർമാണ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് 'ഹുയിതങ് ഫുട്‌വെയർ' ഫാക്ടറിയിൽ ദുരന്തമുണ്ടായത്. നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.


ഫാക്ടറി സമുച്ചയത്തിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയരുന്നതിന്റെയും, രക്ഷപ്പെടാനായി ആളുകൾ കെട്ടിടത്തിന്റെ മുകളിൽ അഭയം തേടിയതിന്റെയും ദൃശ്യങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമമായ സിൻഹുവ പുറത്തുവിട്ടു. നൂറിലധികം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി 200ഓളം പേരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ല.


അപകടത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കടുത്ത അനുശോചനം രേഖപ്പെടുത്തി. ലോകത്തിലെ കായിക ഷൂസുകളുടെ 20 ശതമാനവും ഉത്പാദിപ്പിക്കുന്ന ജിൻജിയാംഗ് നഗരം ചൈനയുടെ ഷൂ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.


എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫാക്ടറിയുടെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നവംബറിൽ ഹോങ്കോങ്ങിലെ ഒരു അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 168 പേർ മരിച്ചതിനെ തുടർന്ന് രാജ്യത്തെ ബഹുനില കെട്ടിടങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിനിടെയാണ് വീണ്ടുമൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home