'ജനനായകൻ' എത്തുന്നു; വിജയ് ചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

Photo:SocialMedia
ചെന്നൈ : വിജയ് ചിത്രം ജനനായകന് പ്രദർശനാനുമതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി. മാസങ്ങൾ നീണ്ട സെൻസർഷിപ്പ് പ്രതിസന്ധികൾക്കൊടുവിൽ മാസം 24ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.
ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയിട്ടായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് അംഗത്തിന്റെ പരാതിയെത്തുടർന്ന് ഉണ്ടായ നിയമപോരാട്ടമാണ് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. നിയമക്കുരുക്കുകൾ ഒഴിഞ്ഞതോടെ വലിയ ആവേശത്തിലാണ് ആരാധകർ.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകനിൽ' വൻ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാതാക്കൾ.










0 comments