ad
Deshabhimani

ഫിഫ ലോകകപ്പ്: ഗൂഗിൾ സെർച്ചിൽ ഹാലൻഡ് മാജിക്; താരത്തിനായി പ്രത്യേക ആദരവുമായി ഗൂഗിൾ

Erling Haaland norway

Photo Credit:FIFA

വെബ് ഡെസ്ക്

Published on Jul 09, 2026, 09:15 PM | 1 min read

ന്യൂഡൽഹി: ഫിഫ ലോകകപ്പ് 2026-ൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിന് ഗൂഗിളിന്റെ പ്രത്യേക ആദരം. ഗൂഗിൾ സെർച്ചിൽ ഹാലൻഡിന്റെ പേര് തിരയുമ്പോൾ സ്ക്രീനിന്റെ അടിഭാഗത്തായി പരമ്പരാഗത നോർവീജിയൻ വേഷധാരികളായ ഏഴ് കഥാപാത്രങ്ങൾ തുഴയുന്ന ആനിമേഷൻ പ്രത്യക്ഷപ്പെടുന്നു. കഴ്‌സർ ചലിപ്പിക്കുമ്പോൾ ഇതിനൊപ്പമുള്ള ഡ്രം സംഗീതവും കേൾക്കാം.


അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി ലോകകപ്പിൽ തിളങ്ങുന്ന ഹാലൻഡ് തന്നെയാണ് ഈ സവിശേഷതയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഇതിനിടെ, താരത്തിന്റെ പഴയ റാപ്പ് ഗാനമായ 'കെയ്‌കോ ജോ'-യുടെ റീമിക്സ് പതിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായി.


28 വർഷത്തിന് ശേഷം നോർവേ ലോകകപ്പിലേക്ക് മടങ്ങിയെത്തിയതോടെ, ഹാലൻഡും സംഘവും ചേർന്ന 'ഫ്ലോ കിങ്‌സ്' മ്യൂസിക് വീഡിയോയ്ക്ക് യൂട്യൂബിൽ 8.9 ദശലക്ഷത്തിലധികം കാഴ്ചക്കാരായി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home