VIDEO: ചോരയിൽ കുളിച്ചൊരു പ്രസവം; കുട്ടിയാനയുടെ വീഡിയോ വെെറൽ

വനത്തിനുള്ളിലെ ആനക്കൂട്ടത്തിന്റെ അപൂർവ്വമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഒരുപാട് നേരം ക്യാമറക്കണ്ണുകളുമായി തപസിരുന്നാൽ മാത്രം ലഭിക്കുന്ന ദൃശ്യം. അത്തരത്തിലൊന്നായിരുന്നു ആഫ്രിക്കയിൽ നിന്നുള്ള ഒരു പ്രസവകാഴ്ച. വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
പിടിയാനയുടെ വയറ്റിൽ നിന്നും രക്തം കലർന്ന വെള്ളം പുറത്തേക്ക് ഒഴുകി. ചോരക്കളമായി മാറിയ പ്രദേശത്തേക്ക് മറ്റ് ആനകൾ ആഹ്ലാദശബ്ദം മുഴക്കി എത്തി. ചോരയ്ക്കൊപ്പം കുട്ടിയാനയുമുണ്ട്.നിരവധി ആനകൾക്കൊപ്പം നിൽക്കുകയായിരുന്ന പിടിയാനയുടെ വയറ്റിൽ നിന്നും കുഞ്ഞിന്റെ പകുതിഭാഗമാണ് പുറത്തേക്ക് വന്നത്. ഉടനെ നക്കിയും തുടച്ചും കുഞ്ഞിനെ അമ്മ വൃത്തിയാക്കി. ആനകളുമായ് കളി തുടങ്ങിയ കുഞ്ഞ് പതിയെ വീണും എഴുന്നേറ്റും പഠിപ്പും തുടങ്ങി.നിരവധി തവണ വീണെങ്കിലും മറ്റ് ആനകളുടെ സഹായത്തോടെ കുട്ടിയാന എഴുന്നേറ്റു നിൽക്കുകയായിരുന്നു.
ഒരു മാസമാകുമ്പോഴേക്ക് കുട്ടിയാന തുമ്പിയിൽ പുല്ലും മറ്റും എടുത്തു തുടങ്ങും. പൂർണമായി ഒറ്റക്ക് നിൽക്കാൻ ഒരു വർഷമെങ്കിലും വേണം എന്നാണ് വിദഗ്ധർ പറയുന്നത്. പത്തുവയസു വരെ അമ്മയാനയുടേയും കൂട്ടത്തിലെ മറ്റു ആനകളുടേയും സംരക്ഷണമുണ്ടാകും.18- മുതൽ 22 മാസം വരെ ഗർഭം ചുമന്നാണ് ഏഷ്യൻ ആനകളിലെ പിടിയാനയുടെ പ്രസവം.










0 comments