ad
Deshabhimani

പ്രാദേശിക തെരഞ്ഞെടുപ്പിലെ തോൽവി

print edition ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ 
രാജിക്ക്‌ മുറവിളി

Starmer

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കീർ സ്റ്റാർമർ

വെബ് ഡെസ്ക്

Published on May 13, 2026, 12:01 AM | 1 min read

ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ലേബർ പാർടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി കീർ സ്റ്റാർമർക്കെതിരെ പാർടിയിലും മന്ത്രിസഭയിലും പടയൊരുക്കം. കൗൺസിൽ തെരഞ്ഞെടുപ്പുകളിലും സ്‌കോഡ്‌ലൻഡ്‌, വെയ്‌ൽസ് അസംബ്ലി തെരഞ്ഞെടുപ്പുകളിലും പാർടിക്കേറ്റ കനത്ത തിരിച്ചടിക്ക്‌ പിന്നാലെ മന്ത്രി മിയാറ്റ ഫാൻബുള്ളെ രാജിവച്ചു. നേതൃമാറ്റം ഉടൻ വേണമെന്ന്‌ അവർ ആവശ്യപ്പെട്ടു. മന്ത്രിമാരായ ഷബാന മഹ്മൂദ്, വൈവെറ്റ് കൂപ്പർ, ഡേവിഡ് ലാമി, ജോൺ ഹീലി എന്നിവരും സ്‌റ്റാർമറുടെ രാജി ആവശ്യപ്പെട്ടു. ആഞ്ചല റെയ്‌നർ, വെസ് സ്ട്രീറ്റിങ്‌, ആൻഡി ബർണാം എന്നിവരിൽ ആരെങ്കിലും പ്രധാനമന്ത്രിയാകണമെന്ന നിർദേശവുമുണ്ട്‌.


രാജിവയ്ക്കില്ലെന്നും രാജ്യഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്റ്റാർമർ വ്യക്തമാക്കി. നേതൃമാറ്റത്തിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.‍ 20 ശതമാനം എംപിമാരുടെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചിട്ടില്ല. പത്തു വർഷം നീണ്ടുനിൽക്കുന്ന വികസന പദ്ധതികളാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതൽ സമയം ആവശ്യമാണെന്നും സ്റ്റാർമർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home