ad
Deshabhimani

print edition ബ്രിക്‌സ്‌ ഇടപെടണമെന്ന്‌ മോദിയോട്‌ ഇറാൻ പ്രസിഡന്റ്‌

BRICS
avatar
സ്വന്തം ലേഖകൻ

Published on Mar 22, 2026, 04:52 AM | 1 min read

ന്യൂഡൽഹി : ബ്രിക്‌സ്‌ ഇടപെടണമെന്ന്‌ മോദിയോട്‌ ഇറാൻ പ്രസിഡന്റ്‌പശ്‌ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സിന്റെ ഇടപെടലിന്‌ മുൻകയ്യെടുക്കേണ്ടത്‌ അധ്യക്ഷരാജ്യമായ ഇന്ത്യയാണ്‌. എന്നാൽ യുഎസിനെയും ഇസ്രയേലിനെയും ഭയന്ന്‌ ഇത്തരമൊരു നടപടിയിലേക്ക്‌ മോദി സർക്കാർ കടന്നിട്ടില്ല. മോദിയുമായുള്ള ഫോൺ സംഭാഷണത്തിലാണ്‌ പെസഷ്‌കിയാൻ ബ്രിക്‌സ്‌ ഇടപെടൽ ആവശ്യപ്പെട്ടതെന്ന്‌ ഡൽഹിയിലെ ഇറാൻ എംബസി അറിയിച്ചു.

യുദ്ധത്തിന്‌ തുടക്കമിട്ട യുഎസും ഇസ്രയേലും ആക്രമണം അവസാനിപ്പിച്ചാലെ തങ്ങൾ പിൻമാറൂ. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പും വേണം. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി മേഖലയിലെ രാജ്യങ്ങൾ ഉൾപ്പെട്ട സുരക്ഷാ ചട്ടക്കൂടിന്‌ രൂപം നൽകണം. വിദേശ ഇടപെടലുകളില്ലാതെയാകണമിത്‌– പെസഷ്‌കിയാൻ പറഞ്ഞതായി എംബസി അറിയിച്ചു. ഇന്ത്യൻ കപ്പലുകൾക്ക്‌ ഹോർമുസ്‌ കടക്കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംഭാഷണം നടന്നതായി പ്രധാനമന്ത്രി കാര്യാലയമോ ഇന്ത്യൻ എംബസിയോ വ്യക്തമാക്കിയിട്ടില്ല. 22 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും ഹോർമുസിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home