ad
Deshabhimani

ക്രൂഡ് ഓയിൽ വില 100 കടന്നു, അമേരിക്കയുടെ എണ്ണ ശേഖരവും കുറയുന്നു

crude
വെബ് ഡെസ്ക്

Published on Sep 10, 2026, 11:10 AM | 1 min read

ടെഹ്റാൻ: ഇറാൻ യു എസ് ആക്രമണം കടുത്തതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നു. ലോകത്തെ മുഴുവൻ ആശങ്കയിലാക്കി എണ്ണവില നൂറ് ഡോളര്‍ കടന്ന സാഹചര്യം വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കായാണ്.

ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 101.06 - 101.21 ഡോളര്‍ എന്ന നിലവാരത്തിലാണ്. ഡബ്ല്യുടിഎ ക്രൂഡ് വില ബാരലിന് ഏകദേശം 96.12 - 96.24 എന്ന നിലവാരത്തിലും മുന്നേറുന്നു.


പശ്ചിമേഷ്യയിൽ മാത്രമല്ല അമേരിക്കയിലും എണ്ണ ശേഖരത്തിൽ വലിയ കുറവ് സംഭവിച്ചിരിക്കുന്നതായാണ് റിപ്പോര്‍ടുകൾ. സെപ്തംബര്‍ നാലിന് അവസാനിച്ച വാരത്തിൽ യു എസ് അസംസ്കൃത എണ്ണ ശേഖരത്തിൽ മൂന്ന് ലക്ഷം ബാരലിന്റെ കുറവ് വന്നു. തൊട്ടടുത്ത മുൻവാരത്തിൽ 26 ലക്ഷം ബാരലിന്റെ കുറവും ഉണ്ടായതായി അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തിയിരുന്നു.

chart

കഴിഞ്ഞ 21 ആഴ്ചകൾക്കിടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ഒഴിവാക്കിയുള്ള വാണിജ്യ എണ്ണശേഖരത്തിൽ 4 കോടി 80 ലക്ഷത്തിലധികം ബാരലിന്റെ കമ്മിയാണ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.


ഇനിയും ഉയരാം

യുദ്ധം ആശങ്ക


യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ധനവിലകൾ ഇനിയും ഉയര്‍ന്നേക്കാം. ഹോര്‍മുസ് കടലിടുക്ക് ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾക്ക് സാക്ഷിയാവുകയാണ്. ഇത് തുടര്‍ന്നാൽ നേരത്തെ നേരിട്ട അതേ പ്രതിസന്ധി ആവര്‍ത്തിക്കാം. വില ബാരലിന് 120 വരെ എത്താം എന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home