ലുലയുടെ വിജയം അംഗീകരിച്ച് ലിബറൽ പാർടി: ട്രംപിന്റെയും ഫ്ലാവിയോയുടെയും ആരോപണങ്ങളും പൊളിഞ്ഞു വീണു

റയോ ഡി ജനീറോ: ബ്രസീൽ തെരഞ്ഞെടുപ്പിൽ നിലിവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ വിജയം അംഗീകരിക്കുന്നതായി ഔദ്യോഗിക പ്രസ്താവന ഇറക്കി ലിബറൽ പാർടി. അമേരിക്കൻ നേതൃത്വത്തിൽ ഇടതുപക്ഷ ഭരണകൂടത്തെ താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ മുഴുവൻ തള്ളിയാണ് ജനങ്ങൾ നാലാം തവണയും ലുലയ്ക്ക് അനുകൂലമായി ചരിത്ര വിധിയെഴുതിയത്. ഇതിനു പിന്നാലെ ഡൊണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഉറ്റതോഴനായി അറിയപ്പെടുന്ന തീവ്ര വലതു പക്ഷ ലിബറൽ പാര്‍ടി നേതാവ് ഫ്ളാവിയോ ബൊൾസനാരോയും തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചിരുന്നു. വോട്ടര്‍മാര്‍ നൽകിയ തിരിച്ചടിയുടെ ആഘാതം മറയ്ക്കാൻ ഇരുവരും ഉന്നയിച്ച ആരോപണം അവര്‍ പ്രതിനിധീകരിച്ച പാര്‍ടി തന്നെ ഇപ്പോൾ പ്രസ്താവന വഴി തള്ളി.
വോട്ടെടുപ്പ് രണ്ടു മണിക്കൂര്‍ നീട്ടേണ്ടി വന്ന സാഹചര്യം മറയാക്കിയാണ് പരാജയത്തിന്റെ ക്ഷീണം മറയ്ക്കാൻ ആരോപണം ഉയര്‍ത്തിയത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ജെയര്‍ ബോൾസൊനാരോയുടെ മകനും വലതുപക്ഷ സെനറ്ററുമായ ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് പിന്നിലായിരുന്നു ലുല. എന്നാൽ രണ്ടാം റൗണ്ട് റൺ-ഓഫ് വോട്ടെടുപ്പിൽ 44 ലക്ഷത്തിലധികം വോട്ടുകൾ നേടി ഞെട്ടിച്ച ജനപ്രീതിയോടെ തിരിച്ചുവരവ് നടത്തി. ലുലയുടെ പരാജയം ആഘോഷിച്ച യു എസ് ഏജൻസികൾ ഇതോടെ മുഖം മറച്ചു. ക്രിത്രിമ ആരോപണത്തിന് പിന്നിൽ ഒളിച്ചു. ഇതാണ് പ്രതിപക്ഷ പാര്‍ടി തന്നെ ഇപ്പോൾ തള്ളിയിരിക്കുന്നത്.









0 comments