ബോള്‍സനാരോ വീട്ടുതടങ്കലില്‍

ബ്രസീലിയ
കോടതി ഉത്തരവുകൾ ലംഘിച്ച ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്‌ര്‍ ബോള്‍സനാരോ വീട്ടുതടങ്കലില്‍. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടി. 2022ലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷവും അധികാരത്തില്‍ തുടരാന്‍ ഭരണ അട്ടിമറിശ്രമം നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍.
കോടതി ഉത്തരവുകൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറെയ്‌സ് പറഞ്ഞു. തീവ്രവലതുപക്ഷ നേതാവായ ബോൾസനാരോയ്‌ക്കെതിരായ നിയമനടപടിയിൽ പ്രതിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രസീലിന് 50 ശതാനം തീരുവ ചുമത്തിയിരുന്നു.









0 comments