ബൊളീവിയ പോളിങ് ബൂത്തിൽ

ലാ പാസ്
ബൊളീവിയയിൽ ഞായറാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ആദ്യവട്ട വോട്ടെടുപ്പ്. ഇടതുപക്ഷ നേതാവായ പ്രസിഡന്റ് ലൂയിസ് ആർസെ ഇത്തവണ മത്സരിക്കുന്നില്ല. പകരം മന്ത്രി എഡ്വാർഡോ ഡെൽ കാസ്‌റ്റില്ലോയാണ് മൂവ്‌മെ്ന്റ് ടുവേർഡ് സോഷ്യലിസം (മാസ്) സ്ഥാനാർഥി. മുൻ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ കടുത്ത അനുയായി അൻഡ്രോണിക്കോ റോഡ്രിഗസും മത്സരിക്കുന്നു. ബിസിനസുകാരനും ധനാഢ്യനുമായ സാമുവൽ ഡോറിയ മെഡിന, മുൻ പ്രസിഡന്റ് ഹോർഹെ കീറോഗ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാർഥികൾ.










0 comments