ad
Deshabhimani

ബൊളീവിയയിൽ ബാങ്ക് നോട്ടുമായി പോയ സൈനിക വിമാനം തകർന്നു; 15 മരണം, 12വാഹനങ്ങൾ തകർന്നു

plane bolivia
വെബ് ഡെസ്ക്

Published on Feb 28, 2026, 06:50 AM | 1 min read

ലാ പാസ് (ബൊളീവിയ): ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം ബാങ്ക് നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ റോഡിലാകെ ചിതറി.


വിമാനം നിലംപതിച്ചതിനെ തുടർന്ന് ഹൈവേയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങൾ തകരുകയും തീപിടിക്കുകയും ചെയ്തു. മരിച്ചവരിൽ എത്രപേർ വിമാനത്തിലുണ്ടായിരുന്നവരാണെന്നും എത്രപേർ കാറുകളിലുണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു വിമാനം.


അപകടസ്ഥലത്ത് ചിതറിക്കിടന്ന നോട്ടുകൾ ശേഖരിക്കാൻ നാട്ടുകാർ തിരക്ക് കൂട്ടിയത് പൊലീസിന് വലിയ തലവേദനയുണ്ടാക്കി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home