ad
Deshabhimani

print edition ക്യൂബയ്‌ക്ക്‌ പിന്തുണയുമായി അൽബ

alba
വെബ് ഡെസ്ക്

Published on Jan 15, 2026, 02:30 AM | 1 min read

ഹവാന

ക്യൂബയുടെ പരമാധികാരവും സ്വയം നിർണയാവകാശവും സംരക്ഷിക്കുന്നതിന്‌ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന്‌ ലാറ്റിനമേരിക്കൻ–കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബൊളിവാറിയൻ അലയൻസ് ഫോർ ദി പീപ്പിൾസ് ഓഫ് അവര്‍ അമേരിക്ക (അൽബ). സഹോദര റിപ്പബ്ലിക്കിലെ ജനങ്ങൾക്കും സർക്കാരിനും പ്രസിഡന്റ് മിഗ്വേൽ ഡിയാസ്- കാനെൽ, ആർമി ജനറൽ റൗൾ കാസ്ട്രോ എന്നിവർക്കും ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച്‌ അൽബ പ്രസ്‌താവന പുറത്തിറക്കി. ഐക്യരാഷ്‌ട്രസംഘടന അംഗീകരിച്ച പ്രമേയങ്ങൾക്ക് അനുസൃതമായി ക്യൂബൻ റിപ്പബ്ലിക്കിന് അചഞ്ചലമായ പിന്തുണ നൽകാൻ അന്താരാഷ്‌ട്ര സമൂഹത്തോടും സംഘടനകളോടും അൽബ അഭ്യർഥിച്ചു.


അമേരിക്കയുടെ ഭീഷണിയുടെ പശ്ചാത്തിലത്തിലാണ്‌ ക്യൂബയ്‌ക്ക്‌ ഐക്യദാർഢ്യവുമായി സംഘടന രംഗത്തെത്തിയത്‌. ലോകത്തിലെ എല്ലാ സർക്കാരുകളുമായും ജനങ്ങളുമായും സൗഹൃദം സ്ഥാപിക്കുന്നതിന്‌ ക്യൂബയ്‌ക്കും നിയപരമായ അവകാശമുണ്ട്‌.


പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ന്യായമായ പ്രതിരോധത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. രാജ്യത്തിനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക, വാണിജ്യ ഉപരോധങ്ങൾ യുഎൻ അംഗീകരിച്ച പ്രമേയങ്ങൾ മാനിച്ച്‌ പിൻവലിക്കണം. ലാറ്റിനമേരിക്കയിലും കരീബിയനിലും പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അൽബ ആഹ്വാനം ചെയ്‌തു. 2004ൽ ഹവാനയിൽ വെച്ച് ക്യൂബൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയും വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും ചേർന്നാണ് അൽബ രൂപീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home