ad
Deshabhimani

ജപ്പാനിലെ യുഎസ്‌ താവളത്തിൽ സ്‌ഫോടനം

us airbase blast
വെബ് ഡെസ്ക്

Published on Jun 10, 2025, 12:01 AM | 1 min read

ടോക്യോ: ജപ്പാന്റെ തെക്കൻദ്വീപായ ഒകിനാവയിലെ അമേരിക്കൻ സൈനികതാവളത്തിൽ സ്‌ഫോടനം. നാലു ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. കദേന വ്യോമതാവളത്തിലെ യുദ്ധോപകരണ സംഭരണശാലയിൽ ഒകിനാവ പ്രിഫെക്ചറൽ സർക്കാർ കൈകാര്യംചെയ്യുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് അമേരിക്കൻ വ്യോമസേന സ്ഥിരീകരിച്ചു.


വെടിക്കോപ്പുകളുടെ തുരുമ്പ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ലോകയുദ്ധകാലത്ത്‌ അമേരിക്ക ഉപേക്ഷിച്ച 1,856 ടൺ പൊട്ടാത്ത ബോംബുകൾ ജപ്പാനിൽ കുഴിച്ചിട്ടിരിക്കുകയാണ്‌. ഒക്‌ടോബറിൽ തെക്കൻ ജപ്പാനിലെ വാണിജ്യ വിമാനത്താവളത്തിൽ ഇത്തരം ബോംബ് പൊട്ടിത്തെറിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home