Deshabhimani

‘ഞങ്ങളോട് കളിക്കണ്ട, ഇസ്രായേലിന്റെ നീണ്ട കൈകൾ എവിടെയുമെത്തും’: ബെഞ്ചമിൻ നെതന്യാഹു

net
വെബ് ഡെസ്ക്

Published on Sep 30, 2026, 06:52 AM | 1 min read

ടെൽ അവീവ്: ഇസ്രയേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭീഷണിയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളോട് കളിക്കാൻ നിൽക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേൽ സൈന്യം തേടിപ്പിടിക്കുമെന്നുമാണ് ഭീഷണി. രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ശത്രുക്കൾ ശ്രമിച്ചേക്കാം. ശത്രുക്കളുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ ഇസ്രായേലിന്റെ "നീണ്ട കൈകൾ" എവിടെയും ഏതു സമയത്തും എത്തുമെന്നും മുന്നറിയിപ്പ്.


"തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ശത്രുക്കൾ നമ്മെ ആക്രമിക്കാൻ ശ്രമിക്കുമെന്നതിന്റെ സൂചനകളുണ്ട്. ശത്രുക്കൾക്ക് ഞാൻ ഒരു സന്ദേശം നൽകുന്നു, ഞങ്ങളോട് കളിക്കണ്ട. ഞങ്ങളുടെ നീണ്ട കൈകൾ എവിടെയും, ഏതു സമയത്തും നിങ്ങളിലേക്ക് എത്തും." - നെതന്യാഹു പറഞ്ഞു.


അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഗാസയിൽ മാത്രം നൂറിലധികം ഭീകരരെ വധിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. വടക്കൻ ഗാസയിലെ ഹമാസ് ബ്രിഗേഡ് കമാൻഡറായ ഇസ് അൽ-ദിൻ ബിക്, തിരിച്ചടിയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


"ഇസ്രായേൽ സൈന്യത്തിനെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതിലും ഹമാസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചയാളാണ് കൊല്ലപ്പെട്ട ഇസ് അൽ-ദിൻ ബിക്. ഗാസയിൽ ഹമാസ് പൂർണ്ണമായി ഇല്ലാതാകുന്നതുവരെ, സംഘടനയുടെ ഉന്നത കമാൻഡർമാർ മുതൽ അവസാനത്തെ സാധാരണ പ്രവർത്തകനെ വരെ എവിടെ ഒളിച്ചാലും ഞങ്ങൾ വേട്ടയാടുന്നത് തുടരും"- ഇസ്രയേൽ പറഞ്ഞു.
















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home