Deshabhimani

ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ കോളേജിൽ എസ്‌എഫ്‌ഐക്ക്‌ ചരിത്രവിജയം

sfi  DAV College
വെബ് ഡെസ്ക്

Published on Sep 30, 2026, 06:47 AM | 1 min read

ന്യൂഡൽഹി : ഉത്തരാഖണ്ഡ്‌ ഡെറാഡൂണിലെ കോളേജിൽ എസ്‌എഫ്‌ഐക്ക്‌ ചരിത്രവിജയം. ഡെറാഡൂണിലെ ഡിഎവി പിജി കോളേജിലേക്ക്‌ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലാണ്‌ എസ്‌എഫ്‌ഐ വിജയം കൊയ്‌തത്‌. എസ്‌എഫ്‌ഐ സ്ഥാനാർഥി ശൈലേന്ദ്ര സിങ്ങ്‌ നേഗി വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോളേജിൽ ആദ്യമായാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥി വിജയിക്കുന്നത്‌.


ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ കോളേജാണ്‌ ഡിഎവി പിജി കോളേജ്‌. തെരഞ്ഞെടുപ്പിൽ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ എസ്‌എഫ്‌ഐ മത്സരിച്ചത്‌. തെരഞ്ഞെടുപ്പിൽ ശൈലേന്ദ്ര സിങ്‌ നേഗി 2253 വോട്ടുകൾ നേടി. 785 വോട്ടിന്റെ ഭൂരിപക്ഷം.

എബിവിപിയുടെ നവ്‌ദീപ്‌ റാണയാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വിജയിച്ചത്‌. 96 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്‌ എബിവിപിക്ക്‌ നേടാനായത്‌. എൻഎസ്‌യുഐയും മത്സര രംഗത്തുണ്ടായിരുന്നു. വോട്ടെണ്ണലിനിടെ എബിവിപി, എൻഎസ്‌യുഐ പ്രവർത്തകർ തമ്മിൽ സംഘർമുണ്ടായി. വോട്ടെണ്ണുന്ന മേശ മറിച്ചിട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home