പലസ്തീൻ യുദ്ധത്തെ വിമർശിച്ചു; ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കെതിരെ നെതന്യാഹു

Image Credit : REUTERS
ന്യൂയോർക്ക് : പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ പരാമർശവുമായി നെതന്യാഹു. മംദാനി അടുത്തിടെ ഇസ്രയേലിനും നെതന്യാഹുവിനുമെതിരെ പുറത്തുവിട്ട വീഡിയോ സന്ദേശം വിദ്വേഷ പ്രസംഗമാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ആരോപണം. ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും ഭീകരതയെ നിരന്തരം ചോദ്യം ചെയ്യുന്ന വ്യക്തിയാണ് സൊഹ്റാൻ മംദാനി.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഭീകരതയെ അപലപിച്ച മംദാനി നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന് മുദ്രകുത്തുകയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് നടപ്പിലാക്കാൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഇസ്രയേൽ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
ഒരു വിഭാഗത്തെ മറ്റൊന്നിനെതിര തിരിക്കാനാണ് മംദാനി ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം. ന്യൂയോർക്കിലെ ജൂത വിഭാഗത്തിൽപ്പെട്ടവർ ഭയത്തിന്റെ നിഴലിലാണെന്നും നെതന്യാഹു പറഞ്ഞു. ജൂത വിരുദ്ധതയെ എതിർക്കുന്ന നിലപാടാണുള്ളതെന്നും, ന്യൂയോർക്ക് സിറ്റിയിലെ ന്യൂനപക്ഷമായ ജൂത വിഭാഗത്തിനൊപ്പമാണെന്നും മംദാനിയുടെ വക്താവ് വ്യക്തമാക്കി.
അതേസമയം ന്യൂയോർക്ക് സിറ്റിയിലേക്ക് എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് അഭിഭാഷകരുമായി സജീവ ചർച്ചയിലാണെന്ന് ഒരാഴ്ച മുൻപ് മംദാനി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ മംദാനി നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്. എന്നാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് സിറ്റിക്ക് അധികാരമില്ലെന്ന് പിന്നീട് പുറത്തിറിക്കിയ വീഡിയോ സന്ദേശത്തിൽ മംദാനി പറഞ്ഞു. ഈ വീഡിയോ ഏകദേശം 100 ദശലക്ഷം പേരാണ് കണ്ടത്.
പലസ്തീൻ ജനതയ്‌ക്കെതിരായ ഭീകരമായ വംശഹത്യയുടെ ശിൽപിയെന്നാണ് മംദാനി ഇസ്രയേൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. 70,000ലധികം പേരെ കൊന്നൊടുക്കിയ ഗാസയിലെ ഇസ്രയേൽ അധിനിവേശത്തെ യുദ്ധക്കുറ്റമായാണ് കാണേണ്ടതെന്നും മംദാനി പറഞ്ഞു. സെപ്റ്റംബറിൽ ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെതിരെ നെതന്യാഹു പ്രസംഗം നടത്തുന്നതിന് മുൻപ് പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പൊതുസഭാ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.










0 comments