വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ ഗുരുതര വീഴ്ച; പരിപ്പുവടയിൽ പശയുടെ ട്യൂബ് കണ്ടെത്തി

ചെന്നൈ : വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷവിതരണത്തിൽ ഗുരുതര വീഴ്ച. യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ്. മൈസൂരിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിനൊപ്പമാണ് ഫെവിക്വിക്ക് ട്യൂബ് ഒട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 26നാണ് സംഭവം.
ഐആർസിടിസി കാന്റീൻ വിതരണം ചെയ്ത ഭക്ഷത്തിന്റെ പാക്കറ്റിലാണ് പശയുടെ ട്യൂബ് കണ്ടെത്തിയത്. ഉടനെ തന്നെ ടിടിആറിനെ വിവരം അറിയിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു. ട്യൂബ് ശ്രദ്ധിക്കാതെ പരിപ്പുവട കഴിക്കാൻ തുടങ്ങിയ യാത്രക്കാരന്റെ വായിലാകെ പശ പറ്റിയതായും പരാതിയിൽ പറയുന്നു.
ഐആർടിസിടിക്ക് പരാതി നൽകിയ ശേഷം പരാതിക്കാരൻ തന്നെയാണ് ഈ വിവരം എക്സിൽ പങ്കുവച്ചത്. യാത്രക്കാരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഇത്തരം വീഴ്ചകൾക്കെതിരെ ശക്തമായ നടപടി വേണ്ടതുണ്ട്.










0 comments