ad
Deshabhimani

ട്രേഡിങ്ങിന്റെ പേരില്‍ 49 ലക്ഷം രൂപ തട്ടിയെടുത്തു

വ്യാപാരികളെയും റസ്റ്റോറൻ്റ് ഉടമകളെയും ലക്ഷ്യംവച്ച് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്
വെബ് ഡെസ്ക്

Published on Jul 28, 2026, 08:45 AM | 1 min read

കോഴിക്കോട് : ട്രേഡിങ്ങിന്റെ പേരിൽ 71 വയസ്സുള്ള വയോധികയുടെ 49 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മലാപ്പറമ്പ് സ്വദേശിയായ വയോധികയെയാണ് തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ വയോധികയെ വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടിത്തരാമെന്ന് ബോധ്യപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. 12 ഇടപാടുകളിലൂടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി 49,03,402 രൂപ തട്ടിയെടുത്തതെന്നാണ് പരാതി. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home