ad
Deshabhimani

ബംഗ്ലാദേശിൽ മുൻ സൈനിക ജനറൽ അറസ്റ്റിൽ

Bangladesh former army general
വെബ് ഡെസ്ക്

Published on Mar 24, 2026, 09:56 PM | 1 min read

ധാക്ക : ബം​​ഗ്ലാദേശിൽ 2007ലെ സൈനിക ഇടക്കാല സർക്കാർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ സൈനിക ജനറൽ അറസ്റ്റിലായി. 2007ലെ സർക്കാരിനെ താഴെയിറക്കുന്നതിലും തുടർന്നുള്ള രണ്ട് വർഷം ഇടക്കാല മേധാവിയെ നിയമിക്കുന്നതിലും പ്രധാന പങ്കുവഹിച്ച ലെഫ്റ്റനന്റ് ജനറൽ മസൂദ് ഉദ്ദീൻ ചൗധരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബം​ഗ്ലാദേശ് പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം രാത്രി ധാക്കയിലെ ബരിധാരയിലെ വസതിയിൽ നിന്ന് ചൗധരിയെ അറസ്റ്റ് ചെയ്തത്. അഞ്ച് കേസുകളിലായാണ് അറസ്റ്റെന്ന് ബ്രാഞ്ച് മേധാവി ഷഫീഖുൽ ഇസാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.


അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ദേശീയ ഏകോപന സമിതിയുടെ കോർഡിനേറ്ററായിരുന്നു ചൗധരി.


പിന്നീട് ഓസ്‌ട്രേലിയയിലെ ബംഗ്ലാദേശ് അംബാസഡറായി സേവനമനുഷ്ഠിക്കുകയും പിന്നീട് ജാത്യ പാർടിയിൽ നിന്ന് പാർലമെന്റ് അംഗമാവുകയും ചെയ്ത വ്യക്തിയാണ് ചൗധരി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ, ഇപ്പോൾ പിരിച്ചുവിട്ട അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയായിരുന്നു ജതിയ പാർട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home