ad
Deshabhimani

യുഎസിനെയും ഇസ്രയേലിനെയും പിന്തുണയ്‌ക്കുന്നവർക്ക്‌ 
മുന്നറിയിപ്പുമായി ഇറാൻ

print edition ബന്ദർ അബ്ബാസ്, കൊണാർക്ക് 
തുറമുഖങ്ങള്‍ തകര്‍ത്തു

bandar abbas port attacked
വെബ് ഡെസ്ക്

Published on Mar 05, 2026, 12:00 AM | 1 min read


തെഹ്റാന്‍

ഇറാന്റെ ബന്ദർ അബ്ബാസ് , കൊണാർക്ക് നാവിക താവളങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ നിർമിച്ച നാവികകേന്ദ്രമാണ് ബന്ദർ അബ്ബാസ്. ഇവിടുത്തെ മക്രാൻ സീ ബേസ് കപ്പൽ അഗ്നിക്കിരയായതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. രണ്ട് പ്രധാന യുദ്ധക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി കരുതപ്പെടുന്നു.


സിസ്താൻ- ബലൂചിസ്താൻ പ്രവിശ്യയിൽ, ഇന്ത്യ വികസിപ്പിച്ച ചബഹാർ തുറമുഖത്തിന് തൊട്ടടുത്താണ് കൊണാർക്ക് തുറമുഖം. ഇവിടെ ഇറാന്റെ മൗജ് ക്ലാസ് യുദ്ധക്കപ്പൽ തകർക്കപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇതുവരെ ഇറാന്റെ പത്തു കപ്പല്‍ തകര്‍ത്തെന്നാണ് അമേരിക്കയുടെ അവകാശവാദം.


യുഎസിനെയും ഇസ്രയേലിനെയും പിന്തുണയ്‌ക്കുന്നവർക്ക്‌ 
മുന്നറിയിപ്പുമായി ഇറാൻ

യുഎസും ഇസ്രയേലും രാജ്യത്തിനുനേരെ നടത്തുന്ന യുദ്ധത്തിന്‌ പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുതെന്ന്‌ ഇറാൻ ജുഡീഷ്യറി തലവന്റെ മുന്നറിയിപ്പ്‌.


ശത്രുവുമായി ഏതെങ്കിലും തരത്തിൽ സഹകരിക്കുന്നവർ ശത്രുവായി തന്നെ പരിഗണിക്കപ്പെടുമെന്ന് ജുഡീഷ്യറി തലവൻ ഗുലാം ഹുസൈനി മുഹ്‌സിനി എജെയ്‌ പറഞ്ഞു. അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ച് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവർ ശത്രുപക്ഷത്താണ്. അവരെ യുദ്ധകാലത്തെ നിയമങ്ങൾക്കനുസരിച്ച്‌ നേരിടുമെന്നും അദ്ദേഹം ടെലിവിഷൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home