ad
Deshabhimani

print edition എഐ പാട്ടുകൾക്ക്‌ ഓസ്‌ട്രേലിയയിൽ വിലക്ക്‌

 AI Songs in Australia.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 01:30 AM | 1 min read

മെൽബൺ: പൂർണമായി നിർമിതബുദ്ധി ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങളെ ഔദ്യോഗിക ചാർട്ടുകളിൽനിന്നും അവാർഡുകളിൽനിന്നും ഒഴിവാക്കാൻ ഓസ്ട്രേലിയൻ റെക്കോർഡഡ് മ്യൂസിക് ഇൻഡസ്ട്രി തീരുമാനിച്ചു. എഐ സാങ്കേതികവിദ്യ സംഗീത കലാകാരന്മാരുടെ ജീവനോപാധിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി. എഐ വോക്കലുകൾ ഉപയോഗിച്ച് നിർമിച്ച മഡോണയുടെ "ലൈക്ക് എ പ്രെയർ' ഗാനത്തിന്റെ പുതിയ പതിപ്പ് ഓസ്ട്രേലിയൻ ടോപ്പ് 20 ചാർട്ടിൽ തുടർച്ചയായി 16 ആഴ്‌ച ഇടംപിടിച്ചതിന്‌ പിന്നാലെയാണ്‌ വിലക്കേർപ്പെടുത്തുന്നത്‌. മനുഷ്യർ എഴുതി ആലപിക്കുകയും പ്രധാന വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുകയുംചെയ്ത എഐ സഹായത്തോടെയുള്ള ഗാനങ്ങൾക്ക് വിലക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home