Deshabhimani

ജെഫ്രി ആർച്ചർ അന്തരിച്ചു

Jeffrey Archer

photo credit: Jeffrey Archer Facebook

വെബ് ഡെസ്ക്

Published on Oct 06, 2026, 07:46 AM | 1 min read

ലണ്ടൻ : പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. ആർച്ചറുടെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർകോളിൻസാണ് മരണവിവരം പുറത്തുവിട്ടത്. പുതിയ കൃതിയുടെ എഴുത്തുപണികൾക്കിടെ തിങ്കളാഴ്ച ആർച്ചറുടെ വസതിയിലായിരുന്നു അന്ത്യം. അവസാന നോവലായ ‘Adam and Eve’ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.


Jeffrey Archer books.photo credit: Jeffrey Archer Facebook


അഞ്ച് പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതത്തിൽ 300 മില്യൺ (30 കോടി) പുസ്തകങ്ങൾ വിറ്റഴിച്ച എഴുത്തുകാരനാണ്. 1940 ഏപ്രിൽ 15ന് ലണ്ടനിലാണ് ജെഫ്രി ഹോവാർഡ് ആർച്ചർ ജനിച്ചത്. 1969ൽ രാഷ്ട്രീയ പ്രവേശനം. ലൗത്ത് മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ചു. 2001ൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2003ൽ ജയിൽ മോചിതനായി. 2024ൽ യുകെ പാർലമെന്റ് ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് വിരമിച്ചു


‘കെയ്ൻ ആൻഡ് ഏബൽ’, ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ്’ തുടങ്ങിയ കൃതികളിലൂടെയാണ് ആർച്ചർ ലോകശ്രദ്ധ നേടിയത്. വില്യം വാർവിക് പരമ്പരകൾ, എ മാറ്റർ ഓഫ് ഹോണർ, ദ ഫോർത്ത് എസ്റ്റേറ്റ്, ഫാൾസ് ഇംപ്രഷൻ, എ പ്രിസണർ ഓഫ് ബർത്ത് എന്നിവ പ്രധാന നോവലുകളാണ്. നോവലുകൾക്ക് പുറമേ ചെറുകഥകളും നാടകങ്ങളും രചിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home