Deshabhimani

'ഖലീഫ' ഒടിടിയിലേക്ക്; എവിടെ കാണാം ?

khalifa
വെബ് ഡെസ്ക്

Published on Oct 06, 2026, 08:46 AM | 1 min read

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ'യുടെ ഒടിടി റിലീസ് തീയതി പുറത്ത്. തിയറ്ററുകളിൽ മിശ്രിത പ്രതികരണം നേടിയ ചിത്രം ഒക്ടോബർ 9 മുതലാണ് ചിത്രം സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ഖലീഫയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.


തിരക്കഥയും സംവിധാനവും ജിനു വി എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹ നിർമാതാക്കൾ.


തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു.


രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് എന്നിവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുന്നോടിയായി ശ്രദ്ധ നേടി. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home