ഡിസിസി ഓഫീസ് ആക്രമണക്കേസ്: ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്‍റും അടക്കം നാലുപേർ അറസ്റ്റില്‍

തിരുവനന്തപുരം: ഡിസിസി ഓഫീസ് ആക്രമണക്കേസിൽ ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡൻറും അടക്കം നാലുപേർ അറസ്റ്റിൽ.ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, മുഖ്യപ്രതിയും കുളത്തൂർ മണ്ഡലം പ്രസിഡൻറുമായ ശ്രീലാൽ, ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് പിടിയിലായത്.
തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് തെങ്കാശിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.








0 comments