Deshabhimani

കനത്ത കാറ്റും മഴയും; കെട്ടിടം തകർന്ന് ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരി മരിച്ചു

Accident

Photo: INDIA TODAY

വെബ് ഡെസ്ക്

Published on Oct 06, 2026, 08:23 AM | 1 min read

ലഖ്നൗ: കനത്ത കാറ്റിലും മഴയിലും കെട്ടിടം തകർന്ന് ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരി മരിച്ചു. ഉത്തർപ്രദേശിലെ സിറ്റി കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അനന്ത്പൂർ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. അസംഘട്ടിലെ ഇടുങ്ങിയ വഴിയിലൂടെ ഒരു കുടയിൽ രണ്ടു കുട്ടികൾ നടന്നുപോകുന്നതിനിടെ ദേഹത്തേയ്ക്ക് കെട്ടിടത്തിന്റെ ഒരു ഭാ​ഗം ഇടിഞ്ഞു വീഴുകയായിരുന്നു.


പ്രദേശത്ത് ആ സമയം അപ്രതീക്ഷിതമായ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപക‌ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തുകയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റി കുട്ടികളെ പുറത്തെടുത്തു. അപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചു. അഫ്സൽ ഖാന്റെ കുടുംബാംഗമായ അഞ്ച് വയസുകാരി അലീനയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് കൈമാറി. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ വിവരങ്ങൾ ലഭ്യമല്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home