ഇസ്രയേൽ കടന്നാക്രമണം: അറബ്–ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി നാളെ

Photo: AFP
ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമിച്ചതിൽ പ്രതിഷേധമറിയിക്കാനായി അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി തിങ്കളാഴ്‌ച ദോഹയിൽ ചേരും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജോര്‍ദാന്‍ കിരീടാവകാശി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ തുടങ്ങിയവർ ഖത്തറിന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിലെ സമീപനം എന്താകണമെന്ന് നിലപാടെടുക്കാൻ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. അമേരിക്കയുടെ മാധ്യസ്ഥ്യത്തിലുള്ള ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഖത്തറിൽ ആക്രമണമുണ്ടായത്.
ചൊവ്വ പകലുണ്ടായ ആക്രമണത്തിൽ ഖത്തർ സുരക്ഷാസേന ഉദ്യോഗസ്ഥനുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഹമാസ് നേതാക്കള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായത്. ദോഹയിൽ 12 ഇടങ്ങളിലായിരുന്ന ആക്രമണം. ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻബേത്തും ചേർന്നാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് നെതന്യാഹു അറിയിച്ചിരുന്നു.










0 comments