print edition അലി ലാരിജാനി ; പ്രതിരോധത്തിന്റെ ശിൽപി

തെഹ്‌റാൻ
ഇറാന്റെ നേതൃത്വത്തെ ഇല്ലാതാക്കിയാൽ രാജ്യം ലക്ഷ്യബോധമില്ലാതെ ഉലയുമെന്ന് യുഎസ് പ്രത്യാശിച്ചപ്പോൾ, ഇറാന് പുതുജീവൻ നൽകുകയാണ് അലി ലാരിജാനി. യുഎസുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലരിജാനി യുഎസിനെയും ഇസ്രയേലിനെയും നേർക്കുനേർ വെല്ലുവിളിക്കുകയാണ്. ആണവ കരാറുകൾ ചർച്ച ചെയ്ത, തത്വചിന്ത പറയുന്ന ഈ മനുഷ്യനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു മിതവാദി എന്ന നിലയിലാണ് അവർ കണ്ടത്. ആ പണ്ഡിതവേഷത്തിനുള്ളിൽ പോരാളിയുണ്ടെന്ന് തിരിച്ചറിയുകയാണ് യുഎസ്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂറും കൊല്ലപ്പെട്ട യുഎസ്- –ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ, ലാരിജാനി വെറുമൊരു തന്ത്രജ്ഞൻ എന്നതിലുപരി ഇറാന്റെ പ്രതിരോധത്തിന്റെ ഉരുക്കുമുഖമായി മാറി.
ഇറാനിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലാണ് ലാരിജാനി ജനിച്ചത്. ഷെരീഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കംപ്യൂട്ടർ സയൻസിലും ബിരുദവും പാശ്ചാത്യ തത്വചിന്തയിൽ ഡോക്ടറേറ്റും നേടി.
"അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഇറാൻ ജനതയുടെ ഹൃദയത്തിൽ തീ കൊളുത്തിയിരിക്കുന്നു,' ദശലക്ഷക്കണക്കിന് ആളുകളെ ആവേശം കൊള്ളിച്ച് മാർച്ച് ഒന്നിന് പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ലാരിജാനി പറഞ്ഞു. പിന്നീട് തീയായി ആളിപ്പടരുന്ന ഇറാന്റെ പ്രത്യാക്രമണമാണ് ലോകം കാണുന്നത്.










0 comments