ad
Deshabhimani

print edition ഐക്യദാർഢ്യവുമായി 
ആൽബ മൂവ്‌മെന്റ്സ് സമ്മേളനം

Alba.jpg

നാലാമത് ആൽബ മൂവ്‌മെന്റ്സ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ

വെബ് ഡെസ്ക്

Published on Aug 11, 2026, 01:30 AM | 1 min read

ഹവാന: ആഗോളതലത്തിലും ലാറ്റിനമേരിക്കയിലും വർധിക്കുന്ന തീവ്രവലതുപക്ഷ ഭീഷണികൾക്കും സമ്രാജ്യത്വ–നവഫാസിസ്റ്റ് ശക്തികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ സോഷ്യലിസ്റ്റ് ബദലുയർത്താൻ ആഹ്വാനംചെയ്ത്‌ നാലാമത് ആൽബ മൂവ്‌മെന്റ്സ് സമ്മേളനത്തിന് ഹവാനയിൽ സമാപനം. "സോഷ്യലിസത്തിന് വേണ്ടി, ഫിദലിനൊപ്പമൊരു നൂറ്റാണ്ടിന്റെ പ്രയാണം’ എന്ന പ്രഖ്യാപനമുയർത്തിയാണ് നാലുദിവസത്തെ സമ്മേളനം ചേർന്നത്.


ലാറ്റിനമേരിക്ക, കരീബിയൻ, യുഎസ്‌ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളിൽ നിന്നുള്ള 190 പ്രതിനിധികളും നാനൂറിലധികം ജനകീയകൂട്ടായ്മകളുടെ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്നതിനും ലാറ്റിനമേരിക്കൻ-–കരീബിയൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ ചർച്ചകളാണ് നടന്നത്.


പ്രതിനിധികളെ വിപ്ലവ കൊട്ടാരത്തിൽ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ് കാനൽ സ്വീകരിച്ചു. അമേരിക്കയുടെ കടുത്ത സാമ്രാജ്യത്വ ഉപരോധങ്ങളെയും രാഷ്ട്രീയ സമ്മർദ്ദങ്ങളെയും ധീരമായി പ്രതിരോധിക്കുന്ന ക്യൂബൻ ജനതയ്ക്ക് പ്രതിനിധികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home