യെമനിലെ മാർക്കറ്റിലുണ്ടായ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കെയ്റോ: തെക്കുപടിഞ്ഞാറൻ യമനിലെ തിരക്കേറിയ മാർക്കറ്റിൽ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഹൂതികളുടെ ശക്തികേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. പിന്നിൽ യമൻ സർക്കാരിനെ പിന്തുണയ്‌ക്കുന്ന സൗദി സഖ്യസേനയാണെന്നാണ് പ്രാഥമിക നിഗമനം.
തൈസ് പ്രവിശ്യയിലെ അൽ-വസിയ മേഖലയിലായിരുന്നു ആക്രമണമെന്ന് ഹൂതി ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അൽസബാഹി പറഞ്ഞു. സൗദി സഖ്യസേനയാണ് വ്യോമാക്രമണം നടത്തിയതെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments