അഫ്‌ഗാൻ ഭൂകമ്പം ബാധിച്ചത് 12 ലക്ഷം പേരെ

കാബൂൾ
കിഴക്കൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പം 12 ലക്ഷം പേരെ ബാധിച്ചതായി അമേരിക്കൻ ജിയോളജിക്കൽ സർവേ. ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. 2500 പേർക്ക് പരിക്കേറ്റു. ഞായർ രാത്രി 11.47-നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ അഞ്ചോളം പ്രവശ്യകളിലാണ് വ്യാപകമായി ആളപായവും നാശനഷ്‌ടവും ഉണ്ടായത്.
വീട് തകർന്നപ്പോൾ തെരുവിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു പലരും.
നിരവധിപേർ വീടുകളിൽ കുടുങ്ങി. നൂർഗൽ ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഭൂരിഭാഗം പേരും അവശിഷ്‌ടങ്ങളിൽക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിൽ ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നതായി യുഎൻ ലോക ഭക്ഷ്യ പരിപാടി അറിയിച്ചു.









0 comments