നടി മിഷേൽ ട്രാക്ടൻബെർഗ് വീട്ടിൽ മരിച്ച നിലയിൽ

ന്യൂയോർക്ക് : ഹോളിവുഡ് നടി മിഷേൽ ട്രാക്ടൻബെർഗിനെ (39) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബഫി ദ വാംമ്പയൽ സ്ലേയർ, ഗോസിപ്പ് ഗേൾ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് മിഷേൽ. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പ്രാദേശിക സമയം എട്ടോടെ പൊലീസിന് ലഭിച്ച കോളിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ടീമെത്തി മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ മിഷേൽ കരൾ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്കിൽ ജനിച്ച മിഷേൽ ബാലതാരമായാണ് കരിയർ ആരംഭിച്ചത്. 1996ൽ പുറത്തിറങ്ങിയ ഹാരിയറ്റ് ദ സ്പൈ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. നിക്കെലോഡിയോൺ കിഡ്സ് നെറ്റ്‍വർക്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന അഡ്വഞ്ചേഴ്സ് ഓഫ് പീറ്റ് ആൻഡ് പീറ്റിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. യൂറോ ട്രിപ്പ്, 17 എഗെയ്ൻ, ദ സ്ക്രിബ്ളർ, വീഡ്സ്, മെഴ്സി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങളും ടെലിവിഷൻ പരമ്പരകളും.










0 comments