മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വിജയം

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ നടന്ന ഡെമോക്രാറ്റിക് പാർടി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് മിന്നുന്ന വിജയം. മുൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ അബ്ദുൾ എൽ സയീദാണ് വിജയിച്ചത്. നാല് തവണ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായിരുന്ന ഹേലി സ്റ്റീവൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ, അബ്ദുൾ എൽ സയീദ് അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം സെനറ്ററായി മാറും.
സാർവത്രിക ആരോഗ്യ സംരക്ഷണം നടപ്പിലാക്കണമെന്നും ഇസ്രായേലിനുള്ള ഉപാധികളില്ലാത്ത സൈനിക സഹായം യുഎസ് അവസാനിപ്പിക്കണമെന്നും അബ്ദുൾ എൽ സയീദ് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബറിലെ പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി നേതാവും ഡോണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ മൈക്ക് റോജേഴ്സിനെ അദ്ദേഹം നേരിടും.
തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിമാനമുണ്ടെന്ന് അബ്ദുൾ എൽ സയീദ് പ്രതികരിച്ചു. "രാഷ്ട്രീയത്തിൽ നിന്ന് പണത്തെ പുറത്തെത്തിക്കുക, നിങ്ങളുടെ പോക്കറ്റിൽ പണം എത്തിക്കുക. എല്ലാവർക്കും ആരോഗ്യസംരക്ഷണം- ഇതാണ് വേണ്ടത്" അദ്ദേഹം പറഞ്ഞു.
അതേസമയം ജൂതന്മാരെയും ഇസ്രായേലിനെയും വെറുക്കുന്ന കമ്മ്യൂണിസ്റ്റ് പരാജിതനായ എൽ സയീദ്, സോഷ്യലിസ്റ്റുമായുള്ള മത്സരത്തിൽ വിജയിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.










0 comments