ad
Deshabhimani

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം തിരൂരിൽ

Kerala Pravasi Sangam state conference
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 09:20 PM | 1 min read

മലപ്പുറം: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ തിരൂരിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌ സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഏഴിന് വൈകിട്ട്‌ നാലിന്‌ തിരൂർ ടൗൺ ഹാളിൽ ‘പ്രവാസം, മാറുന്ന മുഖം– പ്രവാസി ജീവിതങ്ങളുടെ ഭാവി’ സെമിനാറോടെ സമ്മേളനത്തിന് തുടക്കമാവും. പി എ മുഹമ്മദ് റിയാസ് എംഎൽഎ സെമിനാർ ഉദ്ഘാടനംചെയ്യും. ഡോ. കെ ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ, കെ വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.


എട്ടിന് രാവിലെ പത്തിന്‌ തിരൂര്‍ ടൗൺ ഹാളിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെ ആദരിക്കും. ഒന്പതിന്‌ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട്‌ 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽനിന്നാരംഭിക്കുന്ന പ്രകടനം പൂങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. എ വിജയരാഘവൻ, കെ വി അബ്ദുൾ ഖാദർ എന്നിവർ സംസാരിക്കും.


സമ്മേളനത്തിന്‌ മുന്നോടിയായി കണ്ണൂരിൽ വനിതാ സംഗമവും തിരുവനന്തപുരത്തും കോഴിക്കോടും വിവിധ വിഷയങ്ങളിൽ ആഗോള പ്രവാസി സംഗമവും മറ്റു ജില്ലകളിൽ സെമിനാറുകളും ചർച്ചകളും പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ തീരദേശ– മലയോര ജാഥകളും സംഘടിപ്പിച്ചു.


വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി പി അനില്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഗഫൂര്‍ പി ലില്ലീസ്, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി, വൈസ് പ്രസിഡന്റ് സി കെ കൃഷ്ണദാസ്, മലപ്പുറം ജില്ലാ സെക്രട്ടറി വി കെ റൗഫ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home