സെർബിയയിൽ പുതുയുഗം; തെരഞ്ഞെടുപ്പിൽ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിപക്ഷ കൂട്ടായ്‌മയ്ക്ക് വിജയം

സെർബിയ: സെർബിയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മക്ക് വിജയം. പ്രസിഡന്റ് അലക്സാണ്ടർ വുസിച്ച് പരാജയം സമ്മതിച്ചു. രണ്ട് വർഷമായി സർവകലാശാലാ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
250 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, ആകെ പോൾ ചെയ്ത വോട്ടുകളിൽ വുസിച്ചിന്റെ സെർബിയ പ്രോഗ്രസീവ് പാർട്ടിക്ക് 17 ലക്ഷത്തോളം വോട്ടു മാത്രമാണ് നേടാനായത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മയായ ‘സ്റ്റുഡന്റ്സ് ലിസ്റ്റ്' 22 ലക്ഷത്തിലേറെ വോട്ടു നേടി. സ്റ്റുഡന്റ്സ് ലിസ്റ്റ് 140 സീറ്റുകളും വുസിച്ചിന്റെ പാര്‍ടി 103 സീറ്റുകളുമാണ് നേടിയത്.
2024 നവംബറിൽ സെർബിയയുടെ വടക്കൻ നഗരമായ നോവി സാഡിലെ ഒരു റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ച ദാരുണമായ സംഭവമാണ് ജനകീയ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.
വിദ്യാർത്ഥികൾ നേരിട്ട് സ്ഥാനാർഥികളാകാതെ വിദഗ്ധർ, കായികതാരങ്ങൾ, കർഷകർ, കലാകാരന്മാർ എന്നിവരെ ഉൾപ്പെടുത്തിയതാണ് ‘സ്റ്റുഡന്റ്സ് ലിസ്റ്റിന്റെ’ പ്രത്യേകത. അഴിമതി തടയുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണത്തിൽ മാറ്റം കൊണ്ടുവരുന്നതിനുമാണ് പ്രസ്ഥാനത്തിന്റെ വാഗ്ദാനം. പാർട്ടി വിജയിച്ചാൽ പ്രധാനമന്ത്രിയായി തിരിച്ചെത്താനായിരുന്നു വുസിച്ചിന്റെ ലക്ഷ്യം. ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല.









0 comments