ad
Deshabhimani

പലസ്തീൻ പതാകയുടെ നിറമുളള വസ്ത്രം ധരിച്ചതിന് പുറത്താക്കപ്പെട്ട എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ഷർട്ടിട്ട്

palastinee
വെബ് ഡെസ്ക്

Published on Sep 21, 2025, 07:40 PM | 1 min read

ആംസ്റ്റര്‍ഡാം: തണ്ണിമത്തന്‍ പ്രിന്റുളള ഷര്‍ട്ട് ധരിച്ച്‌ സഭയിലെത്തി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) നേതാവായ സ്പീക്കറെ വെല്ലുവിളിച്ച്‌ ഡച്ച് എംപി. നിരവധിപേരാണ് എംപിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.


പലസ്തീന്‍ പതാകയോട്‌ സാമ്യമുള്ള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എംപിയോട് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ഡച്ച് എംപി എസ്തര്‍ ഔവഹാന്‍ഡിനോടാണ് നിയമസഭയ്ക്ക് പുറത്ത് പോകാനാവശ്യപ്പെട്ടത്. ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഒന്നിലേറെ തവണ സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ ഇടപെടുകയായിരുന്നു. ഇ‍ൗ വസ്ത്രം ധരിച്ച് സഭയില്‍ നില്‍ക്കാനാകില്ലെന്നും വസ്ത്രം മാറ്റി വരൂവെന്നും സ്പീക്കര്‍ പറഞ്ഞതിനെ തുടർന്ന്‌ സഭയില്‍ നിന്ന് പുറത്തിറങ്ങിയ എസ്തര്‍ ഔവഹാന്‍ഡ് തിരിച്ചെത്തിയത് തണ്ണിമത്തന്‍ പ്രിന്റുളള ഷര്‍ട്ട് ധരിച്ചാണ്.


തുടര്‍ന്ന് നാഷണല്‍ ബജറ്റിലെ തന്റെ നിലപാടുകള്‍ സഭയില്‍ അവതരിപ്പിച്ച് മടങ്ങുകയും ചെയ്തു. പലസ്തീന്‍ പതാകയുടെ നിറങ്ങളുളളതിനാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ് തണ്ണിമത്തന്‍. പലസ്തീന്‍ പതാകയുടെയും തണ്ണിമത്തന്റെയും പ്രിന്റുളള വസ്ത്രം ധരിച്ചുളള എസ്തര്‍ ഔവഹാന്‍ഡിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home