ad
Deshabhimani

ബലൂചിസ്ഥാനിൽ തീവ്രവാദി ആക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു

police station attack balochistan

video screenshot

വെബ് ഡെസ്ക്

Published on Jul 07, 2026, 05:45 PM | 1 min read

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പൊലീസ് പോസ്റ്റിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സിയാരത്ത് ജില്ലയിലെ മാംഗി ഡാം പ്രദേശത്തെ പൊലീസ് പോസ്റ്റിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.


ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടതായി സിയാറത്ത് ഡെപ്യൂട്ടി കമീഷണർ അബ്ദുൾ ഖുദൂസ് അചക്സായി സ്ഥിരീകരിച്ചു. അഞ്ച് പേരെ കാണാതായിട്ടുണ്ടെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പ്രദേശത്തേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അചക്സായി പറഞ്ഞു. ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചതായി ഔദ്യോ​ഗിക ചാനലായ പിടിവി റിപ്പോർട്ട് ചെയ്തു.


കൊല്ലപ്പെട്ടവരിൽ മാംഗി, കവാസ് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുള്ള ഹെഡ് കോൺസ്റ്റബിൾ സൈഫുള്ളയും ഉൾപ്പെടുന്നതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രിയുടെ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ആക്രമണത്തെത്തിനു പിന്നാലെ ആരംഭിച്ച പ്രത്യാക്രമണത്തിൽ തെ​ഹ്‍രീക് -ഇ-താലിബാൻ പാകിസ്ഥാനിലെ (ടിടിപി) 15 തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിൻഡ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home