ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നല്‍കി

ജക്കാര്‍ത്ത > ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ചുറ്റളവ് വ്യപ്തിയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭുകമ്പം അനുഭവപ്പെട്ട ഉടന്‍ തന്നെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങിയോടി. തുറസായ സ്ഥലങ്ങളില്‍ രക്ഷനേടുകയായിരുന്നു. പുറത്തിറിയ ആളുകളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് തെരുവുകളെന്ന് വിനോദ സഞ്ചാരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാരി ദ്വീപാണ് ബാലി.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂകമ്പവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വിനോദ സഞ്ചാരദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.









0 comments