ad
Deshabhimani

ബലൂചിസ്ഥാനിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓപ്പറേഷൻ; 6 തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ

ttp

പ്രതീകാത്മകചിത്രം. photo credit: Aghan institute for strategic studies X

വെബ് ഡെസ്ക്

Published on Apr 08, 2026, 04:22 PM | 1 min read

കറാച്ചി : പ്രശ്നബാധിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ 6 തീവ്രവാദികളെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച മസ്തുങ് പട്ടണത്തിലെ കിർദ്ഗാബ് പ്രദേശത്ത് നിരോധിത സംഘടനയിൽപ്പെട്ട തീവ്രവാദികൾ കൊല്ലപ്പെട്ടതായി തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥൻ മെഹ്താബ് റഹ്മാനി പറഞ്ഞു.


തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് റഹ്മാനി പറഞ്ഞു. വിവരത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഓപ്പറേഷൻ ആരംഭിച്ചു. ആറ് തീവ്രവാദികളെ വധിച്ചെന്നും ചില തീവ്രവാദികൾ പർവതങ്ങ മേഖലകളിലേക്ക് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ആയുധങ്ങളും വെടിമരുന്നടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തതായി റഹ്മാനി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home