പാകിസ്ഥാനിൽ ബസിനു നേരെ ബോംബേറ്: 4 മരണം, 32 പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ബസിനു നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലാണ് സംഭവം. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് വിവരം.
കറാച്ചിയിൽ നിന്ന് ടർബാത്തിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നാല് മൃതദേഹങ്ങളും പരിക്കേറ്റ 32 പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇന്നത പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും ബസിലുണ്ടായിരുന്നുവെന്നും ഇവരെ ലക്ഷ്യം വച്ചായിരിക്കാം ആക്രമണം നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.










0 comments