ad
Deshabhimani

കാലിഫോർണിയയിൽ കുടുംബയോഗത്തിൽ വെടിവയ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു

california shoot out
വെബ് ഡെസ്ക്

Published on Nov 30, 2025, 11:27 AM | 1 min read

കാലിഫോർണിയ: കാലിഫോർണിയയിലെ ഒരു കുടുബ പരിപാടിയിൽ വെടിവയ്പ്പ്. നാല് പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്റ്റോക്ക്ടണിലെ ഒരു സത്കാര പരിപാടിയിലായിരുന്നു ആക്രമണം. കൊല്ലപ്പട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായി സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ഹീതർ ബ്രെന്റ് പറഞ്ഞു.


പാർക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവയ്പ്പ് നടന്നത്. ആസൂത്രിതമായ ആക്രമണമാകാമെന്ന് അധികൃതർ പറഞ്ഞു. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home