ഹോർമുസിലെ 20 ശതമാനം നികുതി; തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ട്രംപ്, ഇറാന് പൂര്‍ണ ഉപരോധം

image: AFP
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കുമെന്ന 20 ശതമാനം തിരിച്ചടവ് നികുതി പിൻവലിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പിലാക്കുമെന്നാണ് ട്രംപിൻ്റെ പുതിയ തീരുമാനം.
ഹോർമുസിലൂടെയുള്ള കപ്പലുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ഈ 'റീഇംബേഴ്സ്മെന്റ് ഫീസ്' ഇനി ഈടാക്കില്ലെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചൊവ്വാഴ്ച ഇറാഖ് പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ട്രംപ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട ചരക്ക് കപ്പലുകൾക്കൊഴികെ ബാക്കി എല്ലാ രാജ്യങ്ങൾക്കും ഹോർമുസ് തുറന്നുകൊടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനിൽ യുഎസ് വ്യാപക ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ട്.










0 comments