ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

Fever Death

എലിസബത്ത്

വെബ് ഡെസ്ക്

Published on Jul 15, 2026, 08:24 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് എലിസബത്ത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്.


രോഗം കലശലായതോടെ എലിസബത്തിനെ തിങ്കളാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പനിയ്ക്ക് പിന്നാലെ അണുബാധയായിരിക്കാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home