ഇന്ത്യ - ബ്രിട്ടന് വ്യാപാര കരാര്‍; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കരാർ നിലവിൽ വരുന്നതോടെ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ വൻ ഇളവ് ലഭിക്കും.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഇനങ്ങൾക്കുള്ള തീരുവ ബ്രിട്ടൻ ഘട്ടം ഘട്ടമായി ഒഴിവാക്കുമ്പോൾ പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യയും കുറക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിന് പുതിയ ഊർജം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച്, വിസ്കി, ജിന്ന് തുടങ്ങിയവയ്ക്ക് അടുത്ത 10 വർഷത്തിനുള്ളിൽ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി തീരുവ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ കമ്പനിയിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടീഷ് ശാഖയിലേക്കു മാറ്റുമ്പോൾ മൂന്ന് വർഷത്തെ വിസ ലഭിക്കും. ജീവനക്കാർക്കു പുറമെ ജീവിതപങ്കാളിക്കും തൊഴിൽവിസ ലഭിക്കും. ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന ഇന്ത്യക്കാർക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുടെ കാലയളവും വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഷെഫുമാർ, യോഗ അധ്യാപകർ, ശാസ്ത്രീയ സംഗീതജ്ഞർ എന്നിവർക്ക് ബ്രിട്ടനിലേക്ക് പോകാൻ താൽക്കാലിക അവസരം ലഭിക്കും.










0 comments