ad
Deshabhimani

യുഎസ് സമാധാന ദൗത്യസംഘം എത്തിയതിന് ശേഷവും ആക്രമണം; ഗാസയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

gaza
വെബ് ഡെസ്ക്

Published on Aug 25, 2026, 04:21 PM | 1 min read

ടെൽ അവീവ്: യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ആക്രമണം ഉണ്ടായി. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഗാസയിൽ ഇത് തദ്ദേശവാസികളെ പുതിയ പലായനത്തിന് നിര്‍ബന്ധിതരാക്കിയതായാണ് റിപ്പോര്‍ടുകൾ.


കഴിഞ്ഞ വര്‍ഷം രൂപം നൽകിയ വെടിനിര്‍ത്തൽ കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റ ഭാഗമായുള്ള ചര്‍ച്ചകളുടെ പേരിൽ യു എസ് പ്രതിനിധി സംഘം ഗാസയിലും ഇസ്രയേലിലും എത്തിയിരുന്നു. സംഘം നെതന്യാഹുമായി കൂടികാഴ്ച നടത്തുന്നതിന് മുൻപും ശേഷവുമായി കനത്ത ആക്രമണമാണ് നടന്നത്. യുഎസ് മധ്യസ്ഥൻ ജെറൾഡ് കുഷ്‌നർ നെതന്യാഹുവിനോട് ആക്രമണം നിര്‍ത്താൻ ആവശ്യപ്പെട്ടിരുന്നതായി പറഞ്ഞതിന് തൊട്ടായിരുന്നു ഈ ആക്രമണങ്ങൾ.


തുടരുന്ന കൊലപാതകങ്ങൾ

വിറങ്ങലിച്ച് ലോകം


ആഗ്സ്ത് 20 ന് ബുധനാഴ്ച ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നും ഗാസ സ്ട്രിപ്പിന് മധ്യഭാഗത്തുള്ള നുസെയ്റാത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെയും ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടു. ഇതിൽ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പിരിക്കേൽക്കുകയും ചെയ്തു.


ഗാസ സിറ്റിയിലെ തുറമുഖത്ത് വീടുകളിൽ നിന്ന് ഓടിപ്പോന്ന കുടുംബങ്ങൾ തടിച്ചുകൂടിയ കഫേയ്ക്ക് നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതിന്റെ തൊട്ടുപിറ്റേന്നാണ് ഈ കൂട്ടക്കൊല. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ അഭയാര്‍ഥികളായ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. എല്ലാ ആക്രമണങ്ങളിലും ഹമാസ് കമാൻഡര്‍മാരെ ലക്ഷ്യമാക്കി എന്ന ന്യായീകരണമാണ് ഇസ്രയേൽ സേന നടത്തിയത്.


ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജെറൾഡ് കുഷ്‌നർ ചര്‍ച്ച നടത്തിയത് ആഗസ്ത് 17 നായിരുന്നു. സമാധാനം ഉറപ്പു നൽകിയതായി പറഞ്ഞ തൊട്ടടുത്ത ദിവസങ്ങളിലാണ് ആക്രമണങ്ങൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home