അങ്കമാലിയിൽ വ്യാപാരസ്ഥാപനത്തില്‍ വൻ അഗ്നിബാധ; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി: അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ അഗ്നിബാധ. അങ്കമാലി റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രവർത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.









0 comments