ad
Deshabhimani

ഇറാനുമായുള്ള ബന്ധം അന്താരാഷ്ട്ര നിബന്ധനകൾ പ്രകാരം; യുഎസ് ഉപരോധ ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി ചൈന

china iran
വെബ് ഡെസ്ക്

Published on Aug 25, 2026, 05:14 PM | 1 min read

ബീജിങ്: ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരായ അമേരിക്കൻ ഉപരോധ നീക്കത്തിൽ പരോക്ഷ മുന്നറിയിപ്പുമായി ചൈന. ഉപരോധം പ്രഖ്യാപിച്ചുള്ള യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റിന്റെ നീക്കങ്ങൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് അറിയിച്ചു.


ഇറാനും ചൈനയും തമ്മിൽ നടക്കുന്ന വ്യാപാരങ്ങൾ അന്താരാഷ്ട നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി മാത്രമാണെന്നും അത് തടസപ്പെടുത്താൻ പാടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.


ഇറാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. അവരുടെ എണ്ണയിൽ 80 ശതമാനവും ഇപ്പോൾ ചൈനയാണ് വാങ്ങിക്കുന്നത്. ഇറാനുമായി ബന്ധമുള്ള ഏകദേശം 60 സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച യു എസ് ട്രഷറി ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ഇറാന്റെ വ്യാപാര പങ്കാളികളായ രാജ്യങ്ങളെ വിലക്കുന്നത് ഇതുവരെ നടപടി ആയിട്ടില്ല. ഇതിന് മുന്നോടിയായാണ് ചൈന നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.


ഏകപക്ഷീയമായ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ പിന്തുണയില്ലെന്നും, ഇത്തരത്തിലുള്ള സാമ്പത്തിക യുദ്ധം മേഖലയിലെ പിരിമുറുക്കം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home