Deshabhimani

മനുഷ്യാവകാശ കൗൺസിൽ തെരഞ്ഞെടുപ്പ്; കുവൈത്തിന്റെ ആഗോള സ്വീകാര്യതയുടെ തെളിവ്

kuwait news
വെബ് ഡെസ്ക്

Published on Oct 19, 2026, 10:37 AM | 1 min read

കുവൈത്ത് സിറ്റി : യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിൽ അന്താരാഷ-്‌ട്ര സമൂഹത്തിനുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് കുവൈത്തിലെ യുഎൻ റെസിഡന്റ് കോ ഓഡിനേറ്റർ ഗാദ അൽതാഹിർ പറഞ്ഞു. 2027–2029 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ കുവൈത്തിന് 173 വോട്ടുകൾ ലഭിച്ചു. ശനിയാഴ്‌ച കുനയ്ക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


​സ-്‌ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച നടപടികളും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 ആക്കിയതും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പുരോഗതിയുടെ ഉദാഹരണങ്ങളാണ്. തൊഴിലാളികളുടെ അവകാശങ്ങൾ, ലിംഗസമത്വം, സ്ത്രീശാക്തീകരണം, നീതിലഭ്യത എന്നിവയിൽ കൂടുതൽ മുന്നേറ്റം ആവശ്യമാണെന്നും അവർ പറഞ്ഞു.


​പലസ-്‌തീൻ ജനതയുടെ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നത് അന്താരാഷ-്‌ട്ര നിയമങ്ങളോടുള്ള ലോകസമൂഹത്തിന്റെ പ്രതിബദ്ധതയുടെ നിർണായക പരീക്ഷണമാണെന്ന് ഗാദ അൽതാഹിർ വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കാനാകില്ല. സാധാരണക്കാരുടെ സംരക്ഷണത്തിനും തടസങ്ങളില്ലാത്ത മാനുഷിക സഹായവിതരണത്തിനും വേണ്ടി നിലകൊള്ളാൻ കൗൺസിൽ അംഗത്വം കുവൈത്തിന് കൂടുതൽ അവസരമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home