പ്രതിരോധമേഖലയെയും സ്വകാര്യവത്കരിക്കാൻ കേന്ദ്രം; മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ തീരുമാനം

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. സ്വകാര്യവ്യക്തികൾക്ക് മിസൈൽ സാങ്കേതിക വിദ്യ കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യയിൽ നിന്ന് തന്നെയുള്ള സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് തീരുമാനം.
ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് പ്രതിരോധമേഖലയെയും സ്വകാര്യവത്കരിക്കുന്നതെന്നാണ് കേന്ദ്രവാദം. ഇതോടൊപ്പം രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനും കേന്ദ്രത്തിനു നീക്കമുണ്ട്. 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
വലിയ വിമാനത്തത്താവളക്കൊപ്പം ചെറിയ എയർപ്പോട്ടുകളും കൈമാറും. വിമാനത്താവളങ്ങൾ അഞ്ച് പാക്കേജുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിമാനത്താവളങ്ങൾക്കൊപ്പം ആറ് ചെറിയ വിമാനത്താവളങ്ങൾ ചേർത്താണ് പാക്കേജുകകളായി സ്വകാര്യ കമ്പനികൾക്ക് നൽകനാണ് കേന്ദ്രത്തിന്റെ തീരുമാനം. അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം, കാംഗ്ര-ഗഗ്ഗൽ വിമാനത്താവളം, തുടങ്ങി 11 വിമാനത്താവളങ്ങളാണ് പട്ടികയിൽ ഉള്ളത്.









0 comments