ad
Deshabhimani

കെസിഎല്ലിൽ സെഞ്ച്വറിയുമായി അസറുദ്ധീൻ; കൊല്ലം സെയിലേഴ്സിന് 187 റൺസ് വിജയലക്ഷ്യം

azarudheen
വെബ് ഡെസ്ക്

Published on Aug 25, 2026, 04:24 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ 11-ാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ അലപ്പുഴ റിപ്പിൾസിന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത കൊല്ലം സെയിലേഴ്സിനെതിരെ അലപ്പുഴ റിപ്പിൾസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.


തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത മുഹമ്മദ് അസറുദ്ധീനാണ് അലപ്പുഴയുടെ ഇന്നിംഗ്സിന്റെ കരുത്തായത്. 51 പന്തിൽ ആറ് ഫോറും ഏഴ് സിക്സും സഹിതം പുറത്താകാതെ 100 റൺസ് നേടിയ അസ്ഹറുദ്ദീൻ 196.08 സ്ട്രൈക്ക് റേറ്റിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.


സച്ചിൻ ബേബി 34 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 40 റൺസ് നേടി. സിബിൻ ഗിരീഷ് 14 റൺസും അക്ഷയ് ടികെ എട്ട് പന്തിൽ പുറത്താകാതെ 17 റൺസും നേടി.


കൊല്ലം സെയിലേഴ്സിനായി എംഡി നിധീഷ്, വിജയ് എസ് വിശ്വനാഥ്, എജി അമൽ എന്നിവർ ഓരോ വിക്കറ്റ് വീതം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home