സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ആണവയുദ്ധം; ഭീഷണിയുമായി പാക് മന്ത്രി

ഹനീഫ് അബ്ബാസി photo credit: X
പെഷവാർ: ഇന്ത്യയോട് ആണവ യുദ്ധം നടത്തുമെന്ന് പാകിസ്ഥാൻ മന്ത്രി ഹനീഫ് അബ്ബാസിയുടെ പരസ്യ ഭീഷണി. ഘോരി, ഷഹീൻ, ഗസ്‌നവി മിസൈലുകളും 130 ആണവായുധങ്ങളും ഉൾപ്പെടെയുള്ള പാകിസ്ഥാന്റെ ആയുധശേഖരം ഇന്ത്യയ്ക്ക് വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
സിന്ധു നദീജല കരാർ നിർത്തിവച്ചുകൊണ്ട് പാകിസ്ഥാന്റെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ "പൂർണ യുദ്ധത്തിന്" തയ്യാറെടുക്കണമെന്നും അബ്ബാസി പറഞ്ഞു. പാകിസ്ഥാന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും അവ രാജ്യത്തുടനീളം ഒളിപ്പിച്ചിട്ടുണ്ടെന്നും പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
"അവർ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ ഒരു യുദ്ധത്തിന് തയ്യാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ, അവ പ്രദർശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്," ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനുമായുള്ള ജലവിതരണ, വ്യാപാര ബന്ധങ്ങൾ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് നടപടികളുടെ കഠിനമായ പ്രത്യാഘാതങ്ങൾ ഇന്ത്യ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടത് 10 ദിവസം കൂടി തുടർന്നാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ പാപ്പരാകും ഹനീഫ് അബ്ബാസി പറഞ്ഞു.










0 comments